
യു.പിയിലെ റോഡിൽ ഒരു പാമ്പും കീരിയും തമ്മിൽ ഘോരമായി പോരാട്ടം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ @News1IndiaTweet എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ രണ്ട് ജീവികളും പരസ്പരം അക്രമാസക്തമായി ആക്രമിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. രണ്ട് ശത്രുക്കളുടെയും മാരകമായ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കാൻ ജനങ്ങൾ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്‌തു നിന്നു.
ശത്രുവിനെ ആക്രമിക്കാൻ തയ്യാറാണെന്ന് കാണിച്ച് പത്തി വിടർത്തി നിൽക്കുന്ന കറുത്ത മൂർഖനെ വീഡിയോയിൽ കാണാം. എന്നാൽ കീരിയും മൂർഖനും തമ്മിലുള്ള പോരാട്ടത്തിൽ കീരിയാണ് വിജയിച്ചത്.
ദൃശ്യങ്ങൾക്ക് ഒടുവിൽ, കീരി മൂർഖന്റെ പത്തിയിൽ നേരിട്ട് ആക്രമിച്ച് പാമ്പിനെ റോഡരികിൽ നിന്നും വയലിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് കാണാനാവുക. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നെറ്റിസൺസിനിടയിലും ആരാണ് ജയിക്കുക എന്നറിയാൻ ആകാംക്ഷയുണ്ടായി.