സകല മാനദണ്ഡങ്ങളെയും മറികടക്കുന്ന ‘പിഴ !’ : ഞെട്ടിത്തരിച്ച് ഗൂഗിൾ | Russia fines Google

പിഴത്തുക 20 ഡെസില്യണ്‍ ഡോളർ അഥവാ 2ന് ശേഷം 34 പൂജ്യങ്ങൾ വരുന്നതാണ്.
സകല മാനദണ്ഡങ്ങളെയും മറികടക്കുന്ന ‘പിഴ !’ : ഞെട്ടിത്തരിച്ച് ഗൂഗിൾ | Russia fines Google
Published on

കുറ്റം ചെയ്യുന്നവരിൽ നിന്ന് പിഴയീടാക്കുന്നത് സാധാരണമാണ് അല്ലേ ? എന്നാൽ, ഇൻ്റർനെറ്റ് ഭീമന്മാരായ ഗൂഗിളിന് റഷ്യ നൽകിയ ഭീമാകാരമായ പിഴയെക്കുറിച്ച് അറിഞ്ഞാലോ ? (Russia fines Google )

ഇത് കണ്ട് ഗൂഗിളും ലോകവും ഒരുപോലെ കണ്ണ് തള്ളിയിരിക്കുകയാണ്. പിഴത്തുക 20 ഡെസില്യണ്‍ ഡോളർ അഥവാ 2ന് ശേഷം 34 പൂജ്യങ്ങൾ വരുന്നതാണ്.

ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത് ഗൂഗിളിൻ്റെ മാതൃകമ്പനി അൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള യുട്യൂബിനെതിരെയാണ്. നമ്മളിൽ പലരും ആദ്യമായാണ് ഈ തുകയെക്കുറിച്ച് കേൾക്കുന്നത് തന്നെ. നിലവിലുള്ള സകല സാമ്പത്തിക മാനദണ്ഡങ്ങളെയും ഇത് മറികടക്കുകയാണ്.

പിഴ നൽകാൻ കാരണമായത് യുക്രെയ്ൻ യുദ്ധത്തിൻ്റെ സാഹചര്യത്തിൽ റഷ്യൻ പിന്തുണയുള്ള 17 ചാനലുകൾ യുട്യൂബ് തടഞ്ഞതാണ്. റഷ്യൻ കോടതി വിധിച്ചത് ഗൂഗിൾ ദേശീയ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചുവെന്നാണ്.

ഈ ചാനലുകൾ യുട്യൂബ് 9 മാസത്തിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാകും ! പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഈ തുക ലോക സമ്പത്തിനും മേലെയാണ് എന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com