ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിത: ഗിന്നസ് വേൾഡ് റെക്കോർഡ് നേടി റയാന ബർനാവി | Rayyanah Barnawi

യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2023 മെയ് 21-നാണ് സൗദി ബഹിരാകാശ സഞ്ചാരിയായ അലി അൽഖർനിക്കൊപ്പം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിത: ഗിന്നസ് വേൾഡ് റെക്കോർഡ് നേടി റയാന ബർനാവി | Rayyanah Barnawi
Published on

റിയാദ്: ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിതയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൗദിയുടെ റയാന ബർനാവി.(Rayyanah Barnawi )

യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2023 മെയ് 21-നാണ് സൗദി ബഹിരാകാശ സഞ്ചാരിയായ അലി അൽഖർനിക്കൊപ്പം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.

ഈ 34കാരി ബയോമെഡിക്കൽ സയൻസസിലെ ഗവേഷകയാണ്. ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്ന് ഇവർ ജനറ്റിക് എൻജിനീയറിങ്, ടിഷ്യു വികസനം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്.

അൽഫൈസൽ സർവകലാശാലയിൽനിന്ന് ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ബർനാവി തൻ്റെ 8 ദിവസത്തെ ബഹിരാകാശ യാത്രയിൽ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി. രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും, ജൈവപ്രക്രിയകളിൽ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും ഒക്കെ അതിലുൾപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com