

പ്രമുഖരായ ഏതെങ്കിലും വ്യക്തികൾക്ക് ക്രിസ്മസ്-ന്യൂ ഇയർ ആശംസകൾ എഴുതി അയക്കാൻ ആവശ്യപ്പെട്ടപ്പോൾ ശ്രേയ തിരഞ്ഞെടുത്തത് വയനാട് എം പിയായ പ്രിയങ്ക ഗാന്ധിയെയാണ്. ചേനാട് ഗവ. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയ ഷബിൻ.( Priyanka Gandhi's heartwarming reply to fourth grader )
പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടി എം പിക്ക് കത്തയച്ചത്. ഇവ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഈ കുഞ്ഞുമിടുക്കിയെത്തേടി ഒരു മറുപടിക്കത്തെത്തി. ശ്രേയയ്ക്കും കുടുംബത്തിനും ആശംസകൾ നേർന്നു കൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ സ്വന്തം കൈപ്പടയിലുള്ള കത്തായിരുന്നു അത് !
ഇത് കണ്ട് സ്‌കൂളിൽ എല്ലാവർക്കും സന്തോഷമായെന്ന് പ്രത്യേകം പറയേണ്ടല്ലോ..