18കാരൻ കീഴടക്കിയത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ, അതും 14 എണ്ണം ! | Nima Rinji Sherpa

18കാരൻ കീഴടക്കിയത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ, അതും 14 എണ്ണം ! | Nima Rinji Sherpa

16-ാം വയസ്സിലാണ് ഇയാൾ പർവ്വതങ്ങൾ കയറാൻ തുടങ്ങിയത്
Published on

ട്രെക്കിങ്ങ് നമുക്കെല്ലാവർക്കും ഇഷ്ടമാണല്ലേ ? എന്നാൽ, ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ഒരാളുണ്ടെന്ന് അറിഞ്ഞാലോ. അതും ഒരു 18 വയസുകാരൻ ! (Nima Rinji Sherpa)

ഇയാൾ കീഴടക്കിയത് ഭൂമിയെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികളാണ്. ഇതിനുള്ള റെക്കോർഡും ഈ നേപ്പാളുകാരൻ സ്വന്തമാക്കി. നിമ റിഞ്ചി ഷെർപ്പ എന്ന പതിനെട്ടുകാരനാണ് ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹകൻ എന്ന ലോക റെക്കോർഡ് നേടിയത്.

16-ാം വയസ്സിലാണ് ഇയാൾ പർവ്വതങ്ങൾ കയറാൻ തുടങ്ങിയത്. 740 ദിവസം കൊണ്ടാണ് 14 കൊടുമുടികൾ ഇയാൾ കീഴടക്കിയത്. ടിബറ്റിലെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാ പംഗ്മയുടെ കൊടുമുടിയിൽ ബുധനാഴ്ച്ച രാവിലെ ഷെർപ്പയെത്തി.

നേരത്തെ ഈ റെക്കോർഡ് ഉണ്ടായിരുന്നത് നേപ്പാളിലെ തന്നെ മറ്റൊരു പർവ്വതാരോഹകനായ മിംഗ്മ ഗ്യാബു 'ഡേവിഡ്' ഷെർപ്പയുടെ പേരിലാണ്. അദ്ദേഹം ഈ റെക്കോർഡ് നേടിയത് 2019-ൽ തന്‍റെ 30-ാം വയസ്സിലാണ്.

നിമ റിഞ്ചിയുടെ ഈ നേട്ടത്തിന് പിന്നിൽ 'ഷെർപ്പകൾ പർവ്വതാരോഹകരുടെ സഹായികളാണെ'ന്ന പരമ്പരാഗതമായ ആ വാദം തച്ചുടയ്ക്കുക എന്ന സ്വപ്നം കൂടിയുണ്ടായിരുന്നു. ഇത് ഓരോ ഷെർപ്പകൾക്കുമുള്ള ആദരവാണെന്നാണ് ഈ പതിനെട്ടുകാരൻ പറയുന്നത്.

ലോകത്തിലെ എട്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ നേപ്പാളിലെ മനസ്ലു ഇയാൾ കീഴടക്കിയത് 2022 സെപ്തംബർ 30-ന് – പത്താം ക്ലാസ് പൂർത്തിയാക്കിയതിന് തൊട്ടു പിന്നാലെയാണ്. നിമ ഈ നേട്ടങ്ങളെല്ലാം സ്വായത്തമാക്കിയത് തൻ്റെ ക്ലൈമ്പിങ് പങ്കാളിയായ പസംഗ് നുർബു ഷെർപ്പയ്‌ക്കൊപ്പമാണ്.

Times Kerala
timeskerala.com