ലോകത്ത് ആദ്യം പുതുവർഷമെത്തിയത് കിരിബാസിൽ ! | New Year arrived first in Republic of Kiribati

ക്രിസ്മസ് ഐലൻഡിൽ ആഘോഷങ്ങൾ തകർക്കുകയാണ്
ലോകത്ത് ആദ്യം പുതുവർഷമെത്തിയത് കിരിബാസിൽ ! | New Year arrived first in Republic of Kiribati
Published on

ലോകത്ത് പുതുവർഷം പിറന്നിരിക്കുകയാണ്. പുത്തൻ പ്രതീക്ഷകളുടെ 2025 ആദ്യമെത്തിയത് പസഫിക് സമുദ്രത്തിലെ ദ്വീപ രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലാണ്.(New Year arrived first in Republic of Kiribati)

ക്രിസ്മസ് ഐലൻഡിൽ ആഘോഷങ്ങൾ തകർക്കുകയാണ്. നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്കാണ് അമേരിക്കയിലെ ബേക്കർ ഐലൻഡിൽ പുതുവർഷമെത്തുന്നത്. ഇവിടെയാണ് ഏറ്റവും അവസാനം പുതുവത്സരം ആഘോഷിക്കുന്നത്.

ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും, ആറരയോടെ മെൽബണിലും, സിഡ്നിയിലും, കാൻബറയിലും, ഏഴരയ്ക്ക് ക്യൂൻസ്‌ലൻഡിലും, എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും, സൗത്ത് കൊറിയയിലെ സോളിലും, നോർത്ത് കൊറിയയിലെ പ്യോങ്യാങ്ങിലും 2025 ആഘോഷത്തിമിർപ്പുമായി എത്തും.

Related Stories

No stories found.
Times Kerala
timeskerala.com