

യേശു ക്രിസ്തുവിൻ്റെ ജനന ദിവസം ആഘോഷിക്കുന്ന ഇന്ന് തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരു അതിഥിയെത്തി. ജനിച്ച് മൂന്നു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് മാലാഖയാണ് അത്.(New baby in Ammathottil)
തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഈ ഓമനയെത്തിയത് പുലര്‍ച്ചെ 5.50നാണ്. അലാം കേട്ട് എത്തി പരിശോധിച്ചപ്പോഴാണ് ഒരു പെണ്‍കുഞ്ഞിനെ കണ്ടത്. തുടർന്ന് ജീവനക്കാർ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഈ വർഷം ഇവിടെ ഇതുവരെയും ലഭിച്ചിരിക്കുന്നത് 22 കുഞ്ഞുങ്ങളെയാണ്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഈ സന്തഃഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഇപ്പോൾ ക്രിസ്മസ് പുലരിയിൽ ലഭിച്ച ഈ കുഞ്ഞു സമ്മാനത്തിന് പേര് അന്വേഷിക്കുകയാണ് മന്ത്രി.