
പട്ന : ബീഹാരിൽ 12 വർഷങ്ങൾക്ക് മുൻപ് വിവാഹിതനായ ഒരാൾ തൻ്റെ ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് (Man arranges wedding for his wife with her lover). ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹാനന്തര ബന്ധം കൂടുതൽ കൂടുതൽ സാധാരണമായാണ് കാണപ്പെടുന്നത് എന്നതൊരു സത്യം തന്നെയാണ്. എന്നാൽ ചില കുടുംബങ്ങളിൽ ഈ പ്രശ്നങ്ങൾ പല ദാരുണമായ സംഭവങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. കൊലപാതകങ്ങൾ വരെ വിവാഹാനന്തര ബന്ധങ്ങളെ തുടർന്ന് നടന്നിട്ടുള്ളതായി വാർത്തകൾ പുറത്ത് വന്നിട്ടുള്ളതുമാണ്.
ഇതിനിടെയാണ് , ബിഹാറിലെ സഹർസ മേഖലയിൽ നിന്നും ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നത്. ബീഹാറിലെ സഹർസയിൽ 12 വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ കുറിച്ചാണ് വാർത്ത. ഈ ദമ്പതികൾക്ക് 3 കുട്ടികളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രണയിച്ച് വിവാഹം കഴിച്ച് 3 കുട്ടികളുള്ള കുടുംബം സന്തോഷത്തോടെ മുന്നോട്ട് പോകുന്നതിനിടെയാണ് , ഭാര്യയായ യുവതി മറ്റൊരാളുമായി പ്രണയത്തിലായത്. റിപ്പോർട്ടുകൾ പ്രകാരം, യുവതിയുമായി പ്രണയത്തിലായ വ്യക്തി വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്.
സാധാരണയായി ഒരു പുരുഷൻ തൻ്റെ ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് അറിയുമ്പോൾ അയാൾ ആകെ ഞെട്ടുകയോ , ചിലപ്പോൾ അക്രമാസക്തമായി മാറുകയോ ആണ് പതിവ്. എന്നാൽ പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയും മറ്റൊരാളുമായി പ്രണയത്തിലാണെന്നറിഞ്ഞ ഭർത്താവ് ആദ്യം ഞെട്ടിയെങ്കിലും, പിന്നീട് പതിയെ സ്ഥിതി മനസ്സിലാക്കി ഞെട്ടിക്കുന്ന ഒരു തീരുമാനമെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
ഭാര്യയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഭർത്താവ് തൻ്റെ ഭാര്യയെ അവളുടെ കാമുകനെ വിവാഹം കഴിച്ചു നൽകാനാണ് തീരുമാനിച്ചത്. ഭർത്താവ് ഇതിനുള്ള ശ്രമങ്ങൾ നടത്തുക മാത്രമല്ല അവരുടെ വിവാഹം നടത്തുകയും ചെയ്തിട്ടുണ്ട്.
വിവാഹ സമയം കാമുകൻ ഭാര്യയുടെ നെറ്റിയിൽ കുങ്കുമം വച്ചു, ഇനി മുതൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും ഇനി മുതൽ നിൻ്റെ ജീവിതം നോക്കൂ എന്നും ഭർത്താവ് യുവതിയോട് പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം , പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി എടുത്ത ഈ തീരുമാനമാണ് ഏവരും ചർച്ച ചെയ്യുന്നത്. എന്നാൽ യഥാർത്ഥ പ്രണയത്തിൻ്റെ കാര്യം ഭർത്താവ് ഗൗരവമായി എടുത്ത് ഭാര്യയെ വിവാഹം കഴിച്ചുവെന്ന അഭിപ്രായമാണ് ചില നെറ്റിസൺസ് പ്രകടിപ്പിക്കുന്നത്.