
തലസ്ഥാന നഗരിയിൽ നിന്നും മിന്നൽ വേഗത്തിലേക്ക് ബെംഗളുരുവിലേക്ക് എത്താൻ കഴിയുമെന്നറിഞ്ഞാലോ ? എങ്ങനെയെന്നാണോ ? ഇതിനുള്ള നീക്കവുമായി കെ എസ് ആർ ടി സി രംഗത്തെത്തിയിരിക്കുകയാണ്.(KSRTC Minnal bus service )
കുറഞ്ഞ സ്റ്റോപ്പുകളും നിരക്കും കാരണം ജനപ്രിയമായി മാറിയ സർവീസാണ് മിന്നൽ സർവ്വീസുകൾ. ഇവ സംസ്ഥാനത്തിന് പുറത്തേക്ക് സർവ്വീസ് ആരംഭിച്ചു തുടങ്ങിയത് അടുത്തിടെയാണ്.
പാലക്കാട് – മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തിയിരുന്നത്. ഇവ ലാഭകരമെന്ന വിലയിരുത്തലിൽ കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ എസ് ആർ ടി സി.
നിലവിൽ തിരുവനന്തപുരത്ത് നിന്നും സ്കാനിയ, വോൾവോ, എസി സ്ലീപ്പർ, നോൺ എസി സ്ലീപ്പർ, സൂപ്പർ ഡീലക്സ് എന്നിവ ബെംഗളുരുവിലേക്ക് പോകുന്നുണ്ട്. മിന്നലിൻ്റെ റൂട്ട് ഈ മാസം തന്നെ തീരുമാനിക്കുമെന്നാണ് കെ എസ് ആർ ടി സി അധികൃതർ പറയുന്നത്.
മിന്നൽ സർവ്വീസ് തുടങ്ങിയത് 2017ൽ എം ജി രാജമാണിക്യം കെ എസ് ആർ ടി സി എം ഡി ആയിരുന്ന സമയത്താണ്. ഇവ വളരെ പെട്ടെന്ന് തന്നെ ഹിറ്റായി.