
ഇന്ന് മുതൽ ഭൂമിക്ക് ഒരു കുഞ്ഞ് ചന്ദ്രൻ കൂടി ! അമ്പരന്നു പോയല്ലേ ? എന്നാൽ കേട്ടോളൂ. ( Know about 2024 PT5)
ഇന്ന് മുതൽ 'മിനി മൂണ്‍' എന്ന് വിശേഷിപ്പിക്കുന്ന 2024 PT5 ഛിന്നഗ്രഹം ഭൂമിയെ ഭ്രമണം ചെയ്യും. ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ഇത് രണ്ട് മാസക്കാലം സഞ്ചരിക്കും. ഈ യാത്ര ഭൂമിക്ക് യാതൊരു വിധത്തിലുള്ള അപകടവും സൃഷ്ടിക്കാതെ ആയിരിക്കും.
2024 സെപ്റ്റംബര്‍ 29ന് PT5 ഛിന്നഗ്രഹം ഭൂമിയെ വലംവയ്ക്കുന്ന മിനി മൂൺ പ്രതിഭാസം ആരംഭിക്കുകയാണ്. നവംബര്‍ 25 വരെ ഇത് തുടരും. ഇത് ഭൂമിയെ പൂർണമായും വലംവയ്ക്കില്ല.
'അർജുന' എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണിത്. 37 അടി വലിപ്പമുള്ള ഛിന്നഗ്രഹമാണിത്. 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലെ അറ്റ്‌ലസാണ് (ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം). 2024 ഓഗസ്റ്റ് 7നായിരുന്നു ഇത്.
മിനി മൂൺ പ്രതിഭാസം 1981ലും 2022ലും ഉണ്ടായിരുന്നു.