

ചരിത്ര നേട്ടത്തിൽ തിളങ്ങുകയാണ് ഇറാൻ. ഇവിടെ ആദ്യത്തെ വനിതാ വിമാനം പറന്നിറങ്ങി. ഇതിന് നൽകിയിരിക്കുന്ന പേര് 'ഇറാന്‍ ബാനൂ' അഥവാ ഇറാന്‍ ലേഡി എന്നാണ്.(Historic women-only flight lands in Iran)
അസെമാൻ എയർലൈൻസിന്‍റെ ഈ വനിതാ വിമാനം മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചിറകുകൾ മടക്കിയത്. ഇറാൻ്റെ വ്യോമയാന ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന ഏടാണ് ഇത്.
വിമാനം പറത്തിയത് ഇറാനിലെ ആദ്യ വനിതാ പൈലറ്റ് ക്യാപ്റ്റൻ ഷഹ് റസാദ് ഷംസാണ്. അതിലുണ്ടായിരുന്ന 110 പേരും വനിതകളായിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ !
പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെയും, ഭാര്യ ഖദീജ(റ)യുടെയും, മകൾ ഹസ്രത്ത് ഫാത്തിമ സഹ്‌റ(റ) യുടെയും ജന്മദിനമായ ഡിസംബര്‍ 22നാണ് ഈ അത്ഭുത നേട്ടം. ഇറാനില്‍ ഈ ദിവസം മാതൃദിനമായും വനിതാ ദിനമായും ആണ് ആഘോഷിക്കുന്നത്.