ഹവായിയൻ അഗ്നിപർവ്വതം പുകഞ്ഞു തുടങ്ങി; ഏത് സമയത്തും തീ തുപ്പാൻ സാധ്യത ; ജാഗ്രതാ നിർദ്ദേശം | Hawaiian volcano

ഹവായിയൻ അഗ്നിപർവ്വതം പുകഞ്ഞു തുടങ്ങി; ഏത് സമയത്തും തീ തുപ്പാൻ സാധ്യത ;  ജാഗ്രതാ നിർദ്ദേശം | Hawaiian volcano
Published on

ഹവായ് ദ്വീപ്: 'അമേരിക്കയിലെ ഹവായ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന കിലൗയ അഗ്നിപർവ്വതം തിളച്ചു തുടങ്ങിയാതായി റിപ്പോർട്ട് (Hawaiian volcano). എപ്പോൾ വേണമെങ്കിലും അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അമേരിക്കൻ ദ്വീപാണ് ഹവായ്. യുഎസ് മെയിൻലാൻഡിൽ നിന്ന് 2000 മൈൽ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് അഗ്നിപർവ്വതങ്ങൾക്ക് പേരുകേട്ടതാണ്. ഇവിടെ വര്ഷം മുഴുവൻ വിനോദസഞ്ചാരികൾ എത്താറുണ്ട്. ഇവിടെയുള്ള 5 പ്രധാന അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് കിലൗയ.

1983 മുതൽ തുടർച്ചയായി ഈ അഗ്നിപര്വതത്തിൽ നിന്നും ലാവ പൊട്ടിത്തെറിക്കുന്നു. ഈ അഗ്നിപർവ്വതത്തിന് 4000 അടി ഉയരമാണുള്ളത്. 2018 മെയ് മാസത്തിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ, 700 വീടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും റോഡുകളും അന്ന് കുത്തിയൊലിച്ചെത്തിയ ലാവയിൽ തകർന്നിരുന്നു. പിന്നീട 2021 സെപ്റ്റംബറിൽ ഇത് വീണ്ടും പൊട്ടിത്തെറിച്ചു. അന്നും വൻ നാശനഷ്ടമുണ്ടായി.

ഇപ്പോൾ അഗ്നിപർവതം വീണ്ടും തിളച്ചു തുടങ്ങിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തീജ്വാലകൾ പുറപ്പെടുവിക്കാനുള്ള സാധ്യത സജീവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വർഷം മുഴുവനും സജീവമായ അഗ്നിപർവ്വതമാണ് കിലൗയ. കഴിഞ്ഞ 200 വർഷമായി ഇത് തുടർച്ചയായി പൊട്ടിത്തെറിക്കുന്നു. ഇതിന്റെ പിന്നിലെ കാരണം , ഹവായ് അഗ്നിപർവ്വത ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ ഇത് അന്വേഷിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com