പാട്ടിനെക്കുറിച്ച് അഭിപ്രായം പറയാൻ ഒരു ചങ്ങാതി: ഫ്രെഡ്ഡിമീറ്റർ | FreddieMeter

ആപ്പ് ആയും വെബ് പേജ് ആയുമൊക്കെ ഫ്രെഡ്ഡിമീറ്റർ ലഭിക്കും.
പാട്ടിനെക്കുറിച്ച് അഭിപ്രായം പറയാൻ ഒരു ചങ്ങാതി: ഫ്രെഡ്ഡിമീറ്റർ  | FreddieMeter
Published on

എല്ലാവർക്കും പാട്ട് പാടാൻ ഇഷ്ടമാണല്ലേ ? എന്നാൽ, ഈ പാട്ട് എത്രത്തോളം നന്നെന്ന് അറിയാൻ എന്തെങ്കിലും വഴിയുണ്ടോ ? (FreddieMeter )

ഉണ്ട്. അതാണ് ഫ്രെഡ്ഡിമീറ്റർ. ഇതൊരു എ ഐ ടൂൾ ആണ്. Google,YouTube, Queen എന്ന മ്യൂസിക് ബാൻഡ് എന്നിവർ ചേർന്നിറക്കിയ ഒരു ടൂളാണിത്. 2019ലാണ് ഇത് പുറത്തിറങ്ങിയത്.

ക്വീൻ എന്ന ബ്രിട്ടീഷ് ഗായക സംഘത്തിലെ പ്രധാന ഗായകനായിരുന്ന ഫ്രെഡ്ഡി മെർക്കുറി എന്ന പാട്ടുകാരനെ നിങ്ങൾക്കറിയില്ലേ ?

ലോകത്തിലെ ഏറ്റവും മികച്ച ഗായകരിലൊരാൾ എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ പാട്ടുകളുമായി ഫ്രെഡ്ഡിമീറ്റർ നിങ്ങളുടെ പാട്ടുകളെ താരതമ്യം ചെയ്യും. ബൊഹീമിയൻ റാപ്സഡി അദ്ദേഹത്തിൻ്റെ പ്രശസ്ത ഗാനങ്ങളിലൊന്നാണ്. ഇത്തരത്തിൽ ഈ ചങ്ങാതി നിങ്ങളുടെ പാട്ടിനൊരു മാർക്കും നൽകും.

ഇത് ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ആപ്പ് ആയും വെബ് പേജ് ആയുമൊക്കെ ഫ്രെഡ്ഡിമീറ്റർ ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com