ഉത്തർ പ്രദേശിലെ ഒരു ക്ലബ്ബിൽ ഉണ്ടായ സംഘർഷത്തിന്റെയും വെടിവെപ്പിന്റെയും ദൃശ്യങ്ങൾ പുറത്ത്: നെറ്റിസണ്സിനിടയിൽ പ്രതിഷേധം, വീഡിയോ | clash and shooting at a club

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @sengarlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
clash and shooting at a club
Published on

ലഖ്‌നൗവിലെ പലാസിയോ മാളിന് പുറത്ത് നടന്ന സംഘർഷത്തിന്റെയും വെടിവെപ്പിന്റെയും ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(clash and shooting at a club). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @sengarlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 20 ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് നടന്നത്. ടോണിക് ക്ലബ് എന്ന പ്രാദേശിക ക്ലബ്ബിൽ ഒരു രാത്രി പാർട്ടിയ്‌ക്കിടെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ നാലംഗ സംഘത്തിന് പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

ക്ലബ്ബിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും സംഘവും തമ്മിലുണ്ടായ സംഘർഷം വെടിവയ്പ്പിലേക്ക് നയിക്കുകയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ നെറ്റിസെൻസിനിടയിൽ പ്രതിഷേധത്തിനിടയാക്കി.

Related Stories

No stories found.
Times Kerala
timeskerala.com