
തെലങ്കാനയിലെ ആദിലാബാദിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പേടിച്ചരണ്ട ഒരു കാള വീടിന്റെ മേൽക്കൂരയിലേക്ക് കയറി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപെട്ടു(bull climbing onto the roof). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Khabarfast എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ആദിലാബാദിലെ നിരാല ഗ്രാമത്തിലാണ് നടന്നത്. ദൃശ്യങ്ങളിൽ, തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കാള വീടിന്റെ മേൽക്കൂരയിൽ കയറി നിൽക്കുന്നത് കാണാം.
ഓടുകൾ കൊണ്ട് നിർമ്മിച്ച മേൽക്കൂരയിൽ നിൽക്കുന്ന കാളയെ കണ്ടതോടെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരന്നു. കാള നിലത്തേക്ക് വീണാൽ വൻ ദുരന്തമാണ് ഉണ്ടാകുക എന്ന് മനസിലാക്കിയ പ്രദേശവാസികൾ കയർ ഉപയോഗിച്ച് അതിസാഹസികമായി കാളയെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.