ഉള്ളിമാലയിട്ട് പ്രതിഷേധം, അതും മന്ത്രിയുടെ കഴുത്തിൽ ! -വീഡിയോ | Farmer gave onion garland to minister

ഉള്ളിമാലയണിയിച്ചത് മഹാരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെയെയാണ്.
ഉള്ളിമാലയിട്ട് പ്രതിഷേധം, അതും മന്ത്രിയുടെ കഴുത്തിൽ ! -വീഡിയോ | Farmer gave onion garland to minister
Updated on

ള്ളി വില ഇടിഞ്ഞതിലുള്ള വ്യത്യസ്തമായൊരു പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊതുജന മധ്യത്തിൽ വച്ച് പ്രതിഷേധാത്മകമായി മഹാരാഷ്ട്ര മന്ത്രിയെ ഉള്ളിമാല അണിയിച്ചിരിക്കുകയാണ് കർഷകൻ !(Farmer gave onion garland to minister)

സംഭവമുണ്ടായത് തിങ്കളാഴ്ച്ച രാത്രിയിൽ ബഗ്ലാൻ താലൂക്കിൽ നടന്ന ഒരു പൊതുപരിപാടിക്കിടയിലാണ്. ഉള്ളിമാലയണിയിച്ചത് മഹാരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെയെയാണ്.

സോഷ്യൽ മീഡിയയിൽ ഈ സംഭവം പെട്ടെന്ന് തന്നെ വൈറലായി. വേദിയിൽ മന്ത്രി സംസാരിക്കുന്നതിടയിൽ ഇവിടേക്കെത്തിയ കർഷകൻ ഉള്ളിയുടെ വിലയിടിവിൽ പ്രതിഷേധിച്ചാണ് മാലയിടുന്നതെന്ന് വ്യക്തമാക്കി.

ഇതിന് മന്ത്രി സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് മണിക്കൂറുകൾക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com