
തേൻ നമുക്കെല്ലാവർക്കും ഇഷ്ടമാണല്ലേ ? ഔഷധക്കലവറ കൂടിയാണത്. എന്നാൽ, കിലോഗ്രാമിന് ലക്ഷങ്ങൾ വിലയുള്ള തേനിനെക്കുറിച്ച് അറിഞ്ഞാലോ ! (Elvish Honey)
ഇതിൻ്റെ പേര് എൽവിഷ് ഹണി (Elvish honey) എന്നാണ്. ഈ തേനുള്ളത് തുർക്കി നഗരമായ ആർട്ടിവിനിലെ പർവ്വതനിരകളിലെ ഗുഹകളിലാണ്.
ഇതിനെ തുർക്കിയിൽ അറിയപ്പെടുന്നത് 'പെരി ബാലി' (Peri Bali honey) എന്നാണ്.
ഈ തേനുണ്ടാക്കുന്നത് 1800 മീറ്റർ ആഴത്തിലുള്ള ഗുഹകളിൽ വസിക്കുന്ന തേനീച്ചകൾ സമീപത്തുള്ള വനങ്ങളിലെ കാട്ടുപൂക്കളിൽ നിന്ന് ശേഖരിക്കുന്ന പൂന്തേനിൽ നിന്നാണ്. ധാതുക്കളുടെ കലവറയാണിത്.
ഏറെ ഔഷധഗുണങ്ങളുള്ള ഈ തേനിന് ആവശ്യക്കാരേറെയാണ്. കിലോഗ്രാമിന് 9 ലക്ഷം രൂപയോളമാണ് ഇതിൻ്റെ നിലവിലെ വില.