
തായ്‌ലൻഡിൻ്റെ കിഴക്കൻ ഭാഗത്ത് താമസിക്കുന്ന സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്ന താനകരൻ കാന്തേ (Thanakarn Kanthee -21) ഒരു നിർഭാഗ്യകരമായ മത്സരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ദാരുണമായി മരണപ്പെട്ട വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.(Thai Influencer Dies After Drinking Two Bottles of Whiskey)
പണത്തിന് വേണ്ടി ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ താനകരൻ കാന്തേ മുൻപും ശ്രമിച്ചിരുന്നു. നേരത്തെ സാനിറ്റൈസർ കുടിക്കുന്നതുൾപ്പെടെയുള്ള നിരവധി വെല്ലുവിളികളിൽ പങ്കെടുത്ത് അദ്ദേഹം പണം നേടുകയും ചെയ്തിരുന്നു. നേരത്തെ തന്നെ കടുത്ത മദ്യപാനിയായിരുന്ന കാന്തേ ഇന്നലെ രാത്രി ഒരു പാർട്ടിക്ക് പോയിരുന്നു.
നിശ്ചിത സമയത്തിനുള്ളിൽ മൂന്ന് കുപ്പി വിസ്കി കുടിച്ചാൽ 30,000 തായ് ബാറ്റ് നൽകുമെന്ന് അവർ പ്രഖ്യാപിച്ചു. കാന്തേ വെല്ലുവിളി സ്വീകരിച്ചു. നേരത്തെ വിസ്കി കുപ്പികൾ കൊണ്ടുവന്ന് അടുക്കി വെച്ചിരുന്നു. മറ്റെവിടെയോ നിന്നും മദ്യം കഴിച്ച ശേഷമാണ് കാന്തേ ഇവിടെ എത്തിയത്. എന്നിട്ടും, പണത്തോടുള്ള ആഗ്രഹം കാരണം അദ്ദേഹം മത്സരത്തിൽ പങ്കെടുക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
10 മിനിറ്റിനുള്ളിൽ കാന്തേ ആദ്യത്തെ കുപ്പി വിസ്കി തീർത്തു. അയാൾ മദ്യപിക്കുന്നതും ആഹ്ലാദിക്കുന്നതും നോക്കി പലരും ചുറ്റും നിന്നു. ഒരു കുപ്പി തീർന്നയുടൻ അടുത്ത കുപ്പി തുറന്നു. അതും കുടിക്കാൻ തുടങ്ങി. രണ്ടാമത്തെ കുപ്പി കാലിയാക്കിയ ശേഷം പെട്ടെന്ന് മയങ്ങി താഴെ വീണു. അവിടെയുണ്ടായിരുന്നവർ കാന്തേയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ മരിച്ചു.
സംഭവത്തിൽ കേസെടുത്ത തായ് പോലീസ് ചലഞ്ച് സംഘടിപ്പിച്ചയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൂടാതെ, അവർ അന്വേഷണം നടത്തുന്നുന്നുമുണ്ട് .