
ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷിൻ്റെ പ്രത്യേകതയാണ് പ്രവചനങ്ങളെ കാറ്റിൽപ്പറത്തുക എന്നത്. നിലവിലെ ലോക ചാമ്പ്യനെന്ന ആത്മവിശ്വാസത്തോടെയാണ് ചൈനയുടെ ഡിങ് ലിറൻ ഈ 18കാരൻ്റെ മുന്നിലേക്കെത്തിയത്. ആ വിശ്വാസം ശരിവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ റൗണ്ടിലെ വിജയം.(Dommaraju Gukesh becomes youngest world chess champion)
എന്നാൽ, പതിയെപ്പതിയെ തിരിച്ചടി തുടങ്ങിയ ഗുകേഷ്, തുടരെ സമനിലകൾക്കൊടുവിൽ ഡിങ് ലിറനെ പിന്നിലാക്കി. നാലാം ഗെയിം മുതൽ 11ാം ഗെയിം വരെ സമനിലകളായിരുന്നു. പിന്നീടങ്ങോട്ട് കളി മുറുകി.
11ാം ഗെയിമിൽ ഗുകേഷ് അട്ടിമറി വിജയം നേടി. 12ാം ഗെയിമിൽ ഡിങ് ലിറൻ തിരിച്ചുപിടിച്ചതോടെ ബാക്കിയുള്ളവ നിർണായകമായി. പതിമൂന്നാം ഗെയിം സമനിലയിലായി.
14ാം ഗെയിമിൽ ലോക ചാംപ്യൻ്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത പിഴവ് ഈ പതിനെട്ടുകാരൻ ചെക്ക് മേറ്റാക്കി ! 7.5 എന്ന മാന്ത്രിക സംഖ്യ തൊട്ടു. ഒപ്പം നേടിയതോ, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന അഭൂതമായ നേട്ടവും !