
തടിയിൽ കൊത്തുപണി ചെയ്യാൻ കഴിയുന്ന, എന്നാൽ ബാഗിൽ സൂക്ഷിക്കാൻ മാത്രം വലിപ്പമുള്ള ഒരു റോബോട്ട് ഉണ്ടെന്നറിഞ്ഞാലോ ? (Cubiio X )
അതെ. അതാണ് ക്യൂബിയോ എക്സ്. മേശ, കസേര, ജിഗ്‌സോ അങ്ങനെ എന്തുവേണമെങ്കിലും എളുപ്പത്തിൽ കൊത്തിയെടുക്കാൻ ഈ റോബോട്ടിന് കഴിയും.
ഇതിന് ഒരു ബാസ്‌ക്കറ്റ് ബോളിൻ്റെ വലിപ്പമേയുള്ളൂ. ഏത് ഡിസൈനാണ് ആവശ്യമുള്ളതെന്ന് കണ്ടെത്തി നൽകിയാൽ അതിനനുസൃതമായി ഇത് തടി മുറിച്ച് നൽകും. ശേഷം ഇത് യോജിപ്പിച്ചാൽ സംഗതി റെഡി !
പണിക്കിടയിൽ പറക്കുന്ന പൊടിയൊക്കെ റോബോട്ടിലുള്ള ഡസ്റ്റ് കളക്ടർ വലിച്ചെടുത്തോളും. ഈ കുഞ്ഞൻ പ്രവർത്തിക്കുന്നത് ലേസർ രശ്മികൾ ഉപയോഗിച്ചാണ്. ഭാരം വളരെ കുറവായതിനാൽ തന്നെ യാത്ര പോകുമ്പോൾ കൂടെ കൂട്ടാവുന്നതാണ്.