
ഛത്തീസ്ഗഢിലെ ഭിലായിലെ സുപേല പ്രദേശത്ത് തെരുവ് നായയെ രക്ഷിക്കാൻ സ്കൂട്ടർ വെട്ടിച്ച ആൺകുട്ടി മരിച്ചു(stray dog). സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നു. മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @SinghDeepakUP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
തിങ്കളാഴ്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ ആൺകുട്ടി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വരുന്നത് കാണാം. വളരെ പെട്ടന്ന് ഒരു തെരുവ് നായ അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
അതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് രണ്ട് യാത്രക്കാരും റോഡരികിലെ അഴുക്കുചാലിലേക്ക് വീണു. അപകടത്തിൽ, ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നെറ്റിസൺസ് ദുഃഖം രേഖപ്പെടുത്തി.