"ക്രൂരതയുടെ മറ്റൊരു മുഖം"; സ്ത്രീയെയും മകനെയും നടുറോഡിലിട്ട് ചെരിപ്പുകൊണ്ട് മർദ്ദിച്ച് ബിജെപി നേതാവ്, വീഡിയോ | BJP leader

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എകിസിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ @ManojSh28986262 എന്ന ഹാൻഡിലാണ് പങ്കുവച്ചത്
BJP leader
Published on

ഗ്രേറ്റർ നോയിഡയിൽ ബിജെപി നേതാവ് അതീഖ് പഠാൻ ഒരു സ്ത്രീയെയും മകനെയും ക്രൂരമായി മർദിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ പുറത്തു വന്നു(BJP leader). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എകിസിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ @ManojSh28986262 എന്ന ഹാൻഡിലാണ് പങ്കുവച്ചത്.

ദങ്കൗർ പ്രദേശത്തെ ബിലാസ്പൂർ പട്ടണത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ നടുറോഡിൽ വെച്ച് ബിജെപി നേതാവ് അതീഖ് പഠാൻ ഒരു സ്ത്രീയെയും മകനെയും ചെരുപ്പ് കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദിവസ വേതനക്കാരിയായി ജോലി ചെയ്യുന്ന അസം സ്വദേശിയായ സക്കീന എന്ന സ്ത്രീ വൈദ്യുതി ലൈനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയൽപക്കത്തുള്ള മറ്റൊരു സ്ത്രീയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

ഇതിൽ കസ്ന മണ്ഡലിലെ മന്ത്രിയായ ബിജെപി നേതാവ് അതീഖ് പത്താൻ ഇടപെട്ടതായാണ് റിപ്പോർട്ട്. ബിജെപി നേതാവ് ഇരുവരെയും ചെരുപ്പും വടിയും ഉപയോഗിച്ച് മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊതുജനങ്ങൾക്കിടയിലും നെറ്റിസൺസ്‌നിടയിലും നേതാവിനെ കുറിച്ച് കനത്ത വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കനത്ത പ്രതിഷേധത്തിലാണ് നെറ്റിസൺസ്.

Related Stories

No stories found.
Times Kerala
timeskerala.com