ലോകത്തിലെ ആദ്യ ബലൂൺ പറക്കൽ ! | Bartolomeu de Gusmão

അതേസമയം, ഒരു മനുഷ്യൻ ബലൂണിൻ്റെ സഹായത്തോടെ ആദ്യമായി വിജയകരമായി പറന്നത് 1783 ഒക്ടോബർ 15നാണ്.
ലോകത്തിലെ ആദ്യ ബലൂൺ പറക്കൽ ! | Bartolomeu de Gusmão
Published on

ലോകത്തിലെ ആദ്യ വിമാനം പറത്തൽ ആരുടെ വകയായിരുന്നുവെന്ന് നമുക്കറിയാം അല്ലേ ? അമേരിക്കയിലെ റൈറ്റ് സഹോദരന്മാരാണ് ആ നേട്ടത്തിന് പിന്നിൽ. (Bartolomeu de Gusmão)

1903 ഡിസംബർ 17നാണ് ഓർവിൽ റൈറ്റ് മൂന്നര മീറ്റർ ഉയരത്തിൽ 36 മീറ്റർ ദൂരം വിമാനം പറത്തിയത്. ലോകചരിത്രം തിരുത്തിയ ഈ പറക്കൽ നോർത്ത് കരോലിനയിലെ കിൽഡെവിൾ ഹിൽ മൈതാനത്തായിരുന്നു.

എന്നാൽ, ലോകത്തിലെ ആദ്യ ബലൂൺ പറക്കലിനെക്കുറിച്ച് അറിഞ്ഞാലോ ?

ഫാദർ ബർത്തലോമോ ഗസ്‌മോയാണ് ചൂടുള്ള വായു ഉപയോഗിച്ച് ബലൂൺ പറത്തിക്കാണിച്ചത്. അതെ. ഹോട്ട് എയർ ബലൂൺ തന്നെ !

1709 ഓഗസ്റ്റ് 8നാണ് ബർത്തലോമോ പോർച്ചുഗലിലെ ഹാളിനുള്ളിൽ ചൂടുള്ള വായു ഉപയോഗിച്ച് ഒരു ബലൂൺ പറത്തിക്കാണിച്ചത്. ഇതോടെ വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞ വാതകം ഉപയോഗിച്ച് പറക്കുന്ന പേടകം നിർമ്മിക്കാൻ സാധിക്കുമെന്ന് തെളിവ് സഹിതം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഒരു മനുഷ്യൻ ബലൂണിൻ്റെ സഹായത്തോടെ ആദ്യമായി വിജയകരമായി പറന്നത് 1783 ഒക്ടോബർ 15നാണ്.

പിലാറ്റർ ഡി റോസിയർ എന്ന ഫ്രഞ്ചുകാരൻ ബലൂണിൻ്റെ സഹായത്തോടെ പറന്നത് 26 മീറ്റർ ഉയരത്തിലാണ്. ഈ ബലൂൺ പേടകം നിർമ്മിച്ചത് ജോസഫ് മിഷേൽ, ജാക്വിസ് മോണ്ട്ഗോൾഫിയർ എന്നിവരായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com