
ബെംഗളൂരു: പീനിയയിലെ അമൃതഹള്ളിയിലെ ഫ്ലാറ്റിൽ കോളജ് വിദ്യാർഥികൾ പങ്കെടുത്ത റേവ് പാർട്ടികൾ (Rave party) മയക്കുമരുന്നും ലൈംഗികതയും ഉൾപ്പെടുന്നതായി പരാതി. ജനുവരി 12ന് പീനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.
ക്രിസ്മസ്-പുതുവത്സര ദിനങ്ങളിലായിരുന്നു റേവ് പാർട്ടികൾ നടന്നത്. വിദ്യാർത്ഥികൾ കഞ്ചാവും മയക്കുമരുന്നും കഴിക്കുന്ന പാർട്ടിയുടെ വീഡിയോകളും ഫോട്ടോകളും നേരത്തെ സമൂഹ മാധ്യമങ്ങൾ വഴി വൈറലായിരുന്നു. 40 യുവാക്കളെങ്കിലും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും തെളിവുകൾ ലഭിച്ചിട്ടും പീനിയ പൊലീസ് നടപടിയെടുത്തില്ലെന്നും സമീപവാസികൾ പറയുന്നു. ഫ്‌ളാറ്റ് ഉടമയെ പോലീസ് എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.