
ബേട്ടിയ: പട്ടാപ്പകൽ ക്രിമിനലുകൾ രണ്ട് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ ബെട്ടിയയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത് (Bihar Crime). മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഐടിഐ ശാന്തി ചൗക്കിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
ഈസ്റ്റ് കർഗാഹിയയിലെ വാർഡ് നമ്പർ 37ൽ താമസിക്കുന്ന രമാശിഷ് സാഹയുടെ മകൻ മുന്ന കുമാർ (22), അതേ ഗ്രാമത്തിൽ താമസിക്കുന്ന വസിഷ്ഠ സാഹിൻ്റെ മകൻ ഭിക്കോൽ കുമാർ എന്നിവരാണ് മരിച്ചത്. ഇരുവരും മത്സ്യവ്യാപാരം നടത്തിവരികയായിരുന്നു. ഇരുവരും ജോലി സംബന്ധമായ ആവശ്യത്തിന് പോകുന്ന വഴി റോഡിന് നടുവിൽ വെച്ച് അക്രമികൾ കുത്തികൊലപ്പെടുത്തുകയായിരുന്നു
കുറ്റകൃത്യം ചെയ്ത ശേഷം ഓടിപ്പോയ കൊലപാതകികളിൽ ഒരാളെ പ്രദേശവാസികൾ പിന്തുടരുകയും പിടികൂടുകയും മർദിക്കുകയും ചെയ്തു. മുന്ന ഖാൻ എന്നയാളെയാണ് നാട്ടുകാർ പിടികൂടിയത്. നിലവിൽ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമായിട്ടില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിനായി ജിഎംസിഎച്ച് ആശുപത്രിയിലേക്ക് അയച്ച് കേസന്വേഷണം ആരംഭിച്ചു. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, മറ്റൊരാളെ പിടികൂടാൻ അന്വേഷണം നടത്തുകയാണ്.