
ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിരോധിത കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പീപ്പിൾസ് വാർ ഗ്രൂപ്പ്) ഒരു തീവ്രവാദിയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു (Militant Arrested In Manipur). എം ധൻബീർ (39) എന്നയാളാണ് പിടിയിലായത്. അതിനിടെ, ബിഷ്ണുപൂർ ജില്ലയിലെ ഉയോക്കിന് സമീപമുള്ള ഐവിആർ റോഡിൻ്റെ താഴ്‌വരയിൽ നടത്തിയ റെയ്ഡിൽ സുരക്ഷാ സേന വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു.ഒരു സിഎംജി, ടിയർ ഗ്യാസ് ഗൺ, 9 എംഎം പിസ്റ്റൾ, .303 സ്‌നൈപ്പർ റൈഫിൾ, ഒരു എസ്‌ബിബിഎൽ തോക്ക്, 1.35 കിലോഗ്രാം ഭാരമുള്ള ഐഇഡി, മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, രണ്ട് ടിയർ സ്മോക്ക് ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു.