പാദസരം വാങ്ങി തരണമെന്ന് ഭാര്യ, കഴുത്തറുത്ത് കൊന്നു തള്ളി ഭർത്താവിന്റെ ക്രൂരത; പ്രതി ഒളിവിൽ | Bihar murder

പാദസരം വാങ്ങി തരണമെന്ന് ഭാര്യ, കഴുത്തറുത്ത് കൊന്നു തള്ളി ഭർത്താവിന്റെ ക്രൂരത; പ്രതി ഒളിവിൽ | Bihar murder
Published on

ബെഗുസരായ്: ദാരുണമായ ഒരു കൊലപാതകത്തിന്റെ വാർത്തയാണ് ബിഹാറിലെ ബെഗുസാരായിയിൽ നിന്ന് പുറത്തു വരുന്നത് (Bihar murder). കൊലുസ് വാങ്ങി തരണമെന്ന് ഭാര്യ ഭർത്താവിനോട് ആവശ്യപ്പെട്ടപ്പോൾ യുവതിയുടെ ആവശ്യം കേട്ട് പ്രകോപിതനായ ഭർത്താവ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ഇതേ ചൊല്ലി ഭാര്യാഭർത്താക്കന്മാർ തമ്മിൽ വാക്കേറ്റമുണ്ടായി, തുടർന്ന് ഭർത്താവ് ഭാര്യയെ മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ബെഗുസാരായിയിലെ വീർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭവാനന്ദപൂർ പഞ്ചായത്തിലെ കുശാൽ തോലയിലാണ് സംഭവം. ഭവാനന്ദപൂർ പഞ്ചായത്ത് വാർഡ്-8ൽ താമസിക്കുന്ന പരേതനായ ദുഖൻ മോച്ചിയുടെ മകൾ ചാംചം കുമാരി (22)യാണ് മരിച്ചത്. തെഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ തേഗ്ര ഗ്രാമത്തിലാണ് മരിച്ചയുവതി താമസിച്ചിരുന്നത്.

മകളുടെ ഭർത്താവാണ് തന്നെ മരണവിവരം വിളിച്ച് അറിയിച്ചതെന്നാണ് മരിച്ചയാളുടെ അമ്മ സുക്‌നി ദേവി പറയുന്നത്. കൊലുസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും, പ്രകോപിതനായ ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. എന്നും ഇവർ പറയുന്നു. അതേസമയം , സംഭവത്തിനു പിന്നാലെ യുവതിയുടെ ഭർത്താവ് ഒളിവിൽ പോയിരിക്കുകയാണ്.

സംഭവം അറിഞ്ഞയുടൻ നാട്ടുകാരുടെ കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. വിവരമറിഞ്ഞ് വീർപൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം പ്രദേശത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കുറ്റാരോപിതനായ ഭർത്താവിനെതിരെ കർശന നടപടി വേണമെന്നാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. സംഭവത്തിൻ്റെഅന്വേഷണം ഊര്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com