പാർട്ടിയിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടു പോയി; കാണാതായ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; അന്വേഷണം

പാർട്ടിയിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടു പോയി; കാണാതായ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; അന്വേഷണം
Published on

ഔറംഗബാദ്: ഔറംഗബാദിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയ യുവാവ് വെടിയേറ്റ് മരിച്ചു. ബദറിൽ 20 വയസ്സുള്ള യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ദൗദ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിറായി ഗ്രാമത്തിലാണ് സംഭവം.

ചൗരി തോല നവാന ഗ്രാമത്തിൽ താമസിക്കുന്ന ദുർഗ ചൗധരിയുടെ മകൻ വികാസ് കുമാറാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മുതൽ വികാസിനെ കാണാനില്ലെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം വികാസിൻ്റെ ചില സുഹൃത്തുക്കൾ വീട്ടിലെത്തി പാർട്ടി നടത്താനെന്ന വ്യാജേന ബദറിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഇതിനുശേഷം വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് യുവാവിന്റെ കുടുംബം പറയുന്നത്.

രാത്രി ഏറെ വൈകിയും വികാസ് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു , ഇതിനിടെ വികാസിനെ അന്വേഷിച്ച് ബദറിലെത്തിയ വീട്ടുകാർ വികാസിൻ്റെ രക്തം പുരണ്ട ശരീരം കണ്ട് ഞെട്ടി. വിവരമറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി.

ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് ദൗദ്‌നഗർ പോലീസ് സ്‌റ്റേഷനിലെ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com