തിരുനെൽവേലി കോടതി വളപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; നാലംഗ അക്രമിസംഘത്തിനായി തിരച്ചിൽ | Tirunelveli Murder

തിരുനെൽവേലി കോടതി വളപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; നാലംഗ അക്രമിസംഘത്തിനായി തിരച്ചിൽ | Tirunelveli Murder
Published on

തിരുനെൽവേലി: തിരുനെൽവേലി കോടതി സമുച്ചയത്തിൽ നാലംഗ സംഘം യുവാവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു (Tirunelveli Murder). പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. കീ നട്ട സ്വദേശി ഷൺമുഖവേലിൻ്റെ മകൻ മായാണ്ടി (38) ആണ് കൊല്ലപ്പെട്ടത്. തിരുനെൽവേലി കോടതി വളപ്പിൽ നിൽക്കുകയായിരുന്ന ഇയാളെ, കാറിലെത്തിയ നാലംഗ സംഘമാണ് വെട്ടിക്കൊന്നത്. കൊലക്ക് ശേഷം നാലംഗ സംഘം കാറിൽ കയറി രക്ഷപ്പെട്ടു. മരിച്ച യുവാവിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തി പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം , കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് അറിവായിട്ടില്ല. വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് സൂചന. കോടതി വളപ്പിൽ യുവാവിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയ സംഭവം പ്രദേശത്ത് ഭീതി പരാത്തിയിട്ടുണ്ട്

Related Stories

No stories found.
Times Kerala
timeskerala.com