Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeCrimeബൂത്തിനകത്തെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ | Booth

ബൂത്തിനകത്തെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ | Booth

🎙️ Latest Podcast

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെതിരെയാണ് മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തത്.(Youth arrested in Malappuram for filming and circulating footage from inside the booth)

നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്കൂളിലെ 129-ാം നമ്പർ ബൂത്തിലാണ് നിയമലംഘനം നടന്നത്. ബൂത്തിനകത്തെ വോട്ടെടുപ്പ് ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.