മുടിവെട്ടാൻ ഓൺലൈനിൽ ബുക്ക് ചെയ്ത് യുവാവ്: കിട്ടിയത് എട്ടിന്റെ പണി; അഞ്ചു ലക്ഷവും സ്വർണാഭരണങ്ങളുമായി സലൂൺ ജീവനക്കാർ മുങ്ങി

മുടിവെട്ടാൻ ഓൺലൈനിൽ ബുക്ക് ചെയ്ത് യുവാവ്: കിട്ടിയത് എട്ടിന്റെ പണി; അഞ്ചു ലക്ഷവും സ്വർണാഭരണങ്ങളുമായി സലൂൺ ജീവനക്കാർ മുങ്ങി
Published on

മുംബൈ: മുടി വെട്ടിക്കാനായി ഓൺലൈൻ ബുക്കിംഗ് നടത്തി ഒരാളെ വീട്ടിലെത്തിക്കാൻ തീരുമാനിച്ച ആൾക്ക് അഞ്ച് ലക്ഷം രൂപയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള മലാഡുവിലെ താമസക്കാരനാണ് നവനീത് (39). ഒരു അന്താരാഷ്ട്ര റീട്ടെയിൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് യുവാവ്. ഓൺലൈനിൽ നോക്കിയ ശേഷം, ഒരു സലൂൺ ഷോപ്പിൽ ഹെയർക്കട്ട്, ഷേവിങ് സർവീസ് ഓൺലൈനായി ബുക്ക് ചെയ്തു. അല്പസമയത്തിനുള്ളിൽ തന്നെ ബുക്ക് ചെയ്ത സലൂൺ കടയിൽ നിന്ന് ഒരാൾ നവനീതിൻ്റെ വീട്ടിലേക്ക് വന്നു.

അയാൾ നവനീതിന് മുടിവെട്ടുകയും ഷേവ് ചെയ്യുകയും ചെയ്തു. തുടർന്ന് നവനീതിൻ്റെ മുഖത്ത് കുരുക്കൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സലൂൺ ജീവനക്കാരൻ അത് ശരിയാക്കാമെന്ന് പറഞ്ഞു. നവനീത് ഉടൻ തന്നെ അത് ശരിയാക്കാൻ ആവശ്യപ്പെട്ടു. അതിനു ശേഷം നവനീത് മുഖത്ത് ഒരുതരം ക്രീം പുരട്ടി കുറച്ചു നേരം കണ്ണുതുറക്കാൻ പറ്റാത്ത വിധം കണ്ണ് ഒരു തുണികൊണ്ട് മറച്ചു. മുഖത്ത് ക്രീം പുരണ്ട സമയത്ത് നവനീതിൻ്റെ വീട്ടിലെ അലമാര തുറക്കുന്നത് പോലെയുള്ള ശബ്ദം കേട്ടു. പക്ഷേ മുഖത്തെ ക്രീം കാരണം നവനീത് കണ്ണ് തുറന്നില്ല. അൽപസമയത്തിനകം സലൂൺ ജീവനക്കാർ പോയി.

അവർപോയിക്കഴിഞ്ഞ് അലമാര നോക്കിയപ്പോൾ അത് ചെറുതായി തുറന്നിരുന്നു. അലമാരയിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും നഷ്ടമായിരുന്നു. ഇതേക്കുറിച്ച് നവനീത് അമ്മയോട് ചോദിച്ചപ്പോൾ തനിക്കും ഇക്കാര്യം അറിയില്ലെന്നാണ് പറഞ്ഞത്. തുടർന്നാണ് സലൂൺ കടയിലെ ജീവനക്കാരൻ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു എന്ന് യുവാവ് മനസിലാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com