അമ്മയും മകളുമായി വേഷമിടും, അവിവാഹിതരായ പുരുഷന്മാരെ കബളിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കും; ഒടുവിൽ കുടുങ്ങി | Marriage fraud

അമ്മയും മകളുമായി വേഷമിടും, അവിവാഹിതരായ പുരുഷന്മാരെ കബളിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കും; ഒടുവിൽ കുടുങ്ങി | Marriage fraud
Published on

ന്യൂഡല്‍ഹി: അവിവാഹിതരായ പുരുഷന്മാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം ഒടുവിൽ കുടുങ്ങി (Marriage fraud).അമ്മയും മകളുമായി വേഷമിട്ട്, അവിവാഹിതരായ പുരുഷന്മാരെ കണ്ടെത്തി അവരെ വിവാഹം കഴിച്ച ശേഷം വീടുകളില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായത്. വധുവായി വേഷമിടുന്ന പൂനം എന്ന യുവതിയും , അമ്മയായി വേഷമിടുന്ന സഞ്ജന ഗുപ്ത എന്ന സ്ത്രീയുമാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം പുരുഷന്മാരും സംഘത്തില്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ബന്ദയില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്.

ഇവര്‍ തട്ടിപ്പിന് ശ്രമിച്ച ശ്രീ ശങ്കര്‍ ഉപാധ്യായ എന്നയാളുടെ പരാതിയിലാണ് സംഘം പിടിയിലായത്. പിടിക്കപ്പെടും മുൻപ് സംഘം ഇത്തരം ആറ് കവര്‍ച്ചകളില്‍ നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതികള്‍ വിവാഹത്തിന്റെ പേരില്‍ ആളുകളെ വശീകരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ബന്ദ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശിവ് രാജ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും, ഇവർ നടത്തിയ കൂടുതൽ കുറ്റകൃത്യങ്ങൾ ഉടൻ പുറത്ത് വരുമെന്നും പോലീസ് പറഞ്ഞു..

Related Stories

No stories found.
Times Kerala
timeskerala.com