അബുദാബിയിൽ എൻജിനീയർ ആയി ജോലി ചെയ്യുന്നതിനിടെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ നാട്ടിലെത്തി, ലോറി ഇടിച്ച് ദാരുണാന്ത്യം; കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ് | 5-crore compensation for accident death

അബുദാബിയിൽ എൻജിനീയർ ആയി ജോലി ചെയ്യുന്നതിനിടെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ നാട്ടിലെത്തി, ലോറി ഇടിച്ച് ദാരുണാന്ത്യം; കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ് | 5-crore compensation for accident death
Published on

നാമക്കൽ: നാമക്കൽ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ച എൻജിനീയറുടെ കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാൻ പ്രത്യേക ജനകീയ കോടതി ഉത്തരവിട്ടു. നാമക്കൽ ജില്ലയിലെ രാശിപുരത്തിനടുത്തുള്ള പട്ടണം മുനിയപമ്പാലയം സ്വദേശിയായ ഗൗതം (35) മരണപ്പെട്ട സംഭവത്തിലാണ് കോടതിയുടെ നടപടി (5-crore compensation for accident death).

ദുബായിലെ അബുദാബിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന ഗൗതം, ഭാര്യ സുസ്മിത കഴിഞ്ഞ വർഷം ഓഗസ്റ്റ് 29 ന് ആൺകുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെ കുഞ്ഞിനെ കാണാനായി ദുബായിൽ നിന്നും എത്തിയതായിരുന്നു. ഓഗസ്റ്റ് 30-നാണ് ഗൗതം ദുബായിൽ നിന്ന് മകനെ കാണാനെത്തിയത്. തുടർന്ന് , സെപ്തംബർ 12ന് നാമക്കലിലെ ഭാര്യാപിതാവിൻ്റെ വീട്ടിലെത്തിയ ഗൗതം മകളെ സ്‌കൂളിലേക്ക് കൊണ്ടുപോകാൻ സ്‌കൂട്ടറിൽ പോയിരുന്നു. നാമക്കൽ-തിരുച്ചി റോഡ് നാഗരാജപുരം ഭാഗത്ത് ഗൗതം ഓടിച്ച സ്‌കൂട്ടറിൽ ഇതുവഴി വന്ന ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഗൗതം മരണപ്പെടുകയായിരുന്നു. സംഭവത്തിൽ നാമക്കൽ പോലീസ് കേസെടുത്തിരുന്നു.

അതിനിടെ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതം കുടുംബം നാമക്കൽ മോട്ടോർ വാഹന അപകട ഇൻഷുറൻസ് ട്രൈബ്യൂണലിൽ കേസ് നൽകി. നാമക്കൽ ഇൻ്റഗ്രേറ്റഡ് കോടതി കോംപ്ലക്‌സിലെ പ്രത്യേക ജനകീയ കോടതിയാണ് കേസ് പരിഗണിച്ചത്. തുടർന്നാണ് ഇൻഷുറൻസ് കമ്പനിയുടെ മരിച്ച ഗൗതമിന്റെ കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ചീഫ് ജില്ലാ ജഡ്ജി ഗുരുമൂർത്തിയുടേതാണ് ഉത്തരവ്.

മരിച്ച ഗൗതമിന് പ്രതിമാസം 3.25 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്ന് അഭിഭാഷകൻ വടിവേൽ കോടതിയിൽ പറഞ്ഞു. അതിൻ്റെ അടിസ്ഥാനത്തില് അഞ്ചുകോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. തമിഴ്നാട് തലത്തിൽ ഒരു അപകടക്കേസിൽ 5 കോടി രൂപ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പുണ്ടാക്കുന്നത് ഇത് ആദ്യ സംഭവമാണ്.

Related Stories

No stories found.
Times Kerala
timeskerala.com