

സഹർസ: ബിഹാറിലെ സഹർസയിൽ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയി. സഹർസയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ഡിസംബർ 13ന് ആത്മഹത്യാ കുറിപ്പ് എഴുതി വച്ചശേഷം വീടുവിട്ടിറങ്ങിയത്. ഡിസംബർ 13 മുതൽ പെൺകുട്ടിയെ കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. ജൂലൈ 21 ന് ആയിരുന്നു പെൺകുട്ടിയുടെ വിവാഹനിശ്ചയം നടന്നത്. ച്ഛൻ്റെ പേരിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നാണ് പെൺകുട്ടി കുറിച്ചിരിക്കുന്നത്.
അതേസമയം , സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടാണ് പെൺകുട്ടിയുടെ തിരോധനമെന്നും, സംഭവത്തിൽ വരനും പിതാവിനുമെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതയുമാണ് റിപ്പോർട്ട്.
"പപ്പാ, നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു, ഒരുപാട് സ്നേഹം തന്നു, എനിക്ക് ഒരിക്കലും പപ്പയുടെ സ്നേഹത്തിൻ്റെ വില തിരിച്ച് നൽകാൻ കഴിയില്ല. ഞാൻ കാരണം നിങ്ങൾക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. എൻ്റെ ദാമ്പത്യം തകർന്നതിനാൽ, എനിക്കും നിങ്ങൾക്കും വളരെ വിഷമം തോന്നുന്നു' – എന്ന് തുടങ്ങുന്നതായിരുന്നു പെൺകുട്ടിയുടെ കൈപ്പടയിൽ കണ്ടെത്തിയ കത്ത്.
സഹർസയിലെ നവഹട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാപൂർ ഗ്രാമത്തിലാണ്. ജൂലൈ 21ന് സഹർസയിലെ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന് ശേഷം പെൺകുട്ടിയുടെ വീട്ടുകാരോട് ആൺകുട്ടിയുടെ വീട്ടുകാർ കാർ ആവശ്യപ്പെട്ടതായാണ് പരാതി. കാർ നൽകാതിരുന്നപ്പോൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. ഈ വിഷയത്തിൽ പഞ്ചായത്ത് നടന്നെങ്കിലും പഞ്ചായത്തിൻ്റെ തീരുമാനം അംഗീകരിക്കാൻ വരബറെ വീട്ടുകാർ തയ്യാറായില്ല.
സഹർസയിലെ ചന്ദൻ ഗുപ്തയുടെ മകൻ ശിവം ഗുപ്തയുമായി തൻ്റെ മരുമകളുടെ വിവാഹം നിശ്ചയിച്ചിരുന്നതായി പെൺകുട്ടിയുടെ അമ്മാവൻ നരേഷ് ഗുപ്ത പറഞ്ഞു. ജൂലൈ 21നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അതിനുശേഷം അവർ വിവാഹ തീയതി നിശ്ചയിക്കാൻ കുട്ടിയുടെ പിതാവിൻ്റെ അടുത്തേക്ക് പോയി. അവിടെ വെച്ച് മകൻ വിവാഹത്തിന് തയ്യാറല്ലെന്നു കുടുംബം അറിയിച്ചു. തുടർന്ന് വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്തും നടന്നെങ്കിലും വിവാഹത്തിന് വരന്റെ വീട്ടുകാർ തയ്യാറായില്ല. ഇതോടെ മരുമകൾ വിഷാദാവസ്ഥയിലായി. ആത്മഹത്യാ കുറിപ്പെഴുതി വീട്ടിൽ നിന്ന് കാണാതായ അവളെ ഇതുവരെ കണ്ടെത്താനായിട്ടില്ല- അമ്മാവൻ പറയുന്നു.
സംഭവത്തിൽ , പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിട്ടുണ്ടെന്ന് സദർ എസ്ഡിപിഒ അലോക് കുമാർ പറഞ്ഞു. ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് മകളെ വീട്ടിൽ നിന്ന് കാണാതായി. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ വിവാഹം മുടങ്ങിയ കാര്യം മറനീക്കി പുറത്തുവരുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്- അദ്ദേഹം പറഞ്ഞു.