കോളേജിലെ സ്ത്രീകളുടെ ശുചിമുറിയിൽ രഹസ്യമായി ക്യാമറ വച്ച് വീഡിയോ ചിത്രീകരണം; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ | Engineering student arrested

കോളേജിലെ സ്ത്രീകളുടെ ശുചിമുറിയിൽ രഹസ്യമായി ക്യാമറ വച്ച് വീഡിയോ ചിത്രീകരണം; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ |  Engineering student arrested
Published on

ബെംഗളൂരു : കോളേജിലെ സ്ത്രീകളുടെ ശുചിമുറിയിൽ നിന്ന് വീഡിയോകൾ ചിത്രീകരിച്ച സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ ( Engineering student arrested) . അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും മഗഡിക്ക് സമീപം ചിക്കഗൊല്ലറഹട്ടിയിൽ താമസക്കാരനുമായ കുശാൽ കെ. എന്ന 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് പിടിയിലായത് . കുശാലിൻ്റെ മൊബൈൽ ഫോൺ ഒരു വാഷ്‌റൂം ക്യുബിക്കിളിന് സമീപം ഇരിക്കുന്നത് കണ്ട ഒരു വിദ്യാർത്ഥിയാണ് വ്യവരം മറ്റുള്ളവരെ അറിയിച്ചത് . സംഭവസ്ഥലത്തെത്തിയ വിദ്യാർഥികൾ ക്യുബിക്കിൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെങ്കിലും അകത്തുള്ളയാളോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികരണം ഉണ്ടാകാത്തത് സംശയത്തിനിടയാക്കി. തുടർന്ന് വിദ്യാർത്ഥികൾ ബലം പ്രയോഗിച്ച് വാതിൽ തകർത്ത് അകത്ത് ഒളിച്ചിരിക്കുന്ന കുശാലിനെ കണ്ടെത്തി. ഉടൻ തന്നെ ഇയാളുടെ ഫോൺ പിടിച്ചെടുത്തു. അതേസമയം , രാവിലെ 10.30 നും 10.45 നും ഇടയിൽ പകർത്തിയ രണ്ട് വീഡിയോകൾ കുശാലിൻ്റെ ഫോണിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മൊബൈൽ ഫോൺ ഇപ്പോൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . ഭാരതീയ ന്യായ സംഹിതാ നിയമത്തിലെ സെക്ഷൻ 77 പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com