
പട്‌ന: അമ്മാവനെയും മരുമകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ തലസ്ഥാനമായ പട്‌ന സിറ്റിയിലെ മൽസലാമി പോലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് നന്ദ് ഗോല ഏരിയയിലാണ് സംഭവം. അതേസമയം , വിഷം കലർന്ന മദ്യം കുടിച്ചതിനെ തുടർന്നാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോർട്ട്.
ബിഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയത് മുതൽ ഷ മദ്യം മൂലമുള്ള മരണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാനത്ത് വിഷ മദ്യം കുടിച്ച് നൂറുകണക്കിനാളുകൾക്കാണ് ജീവൻ നഷ്ടമായത്, എന്നിട്ടും പുറത്തുനിന്നുള്ള മദ്യം തടയാൻ പോലീസിനോ ബീഹാർ സർക്കാരിനോ കഴിഞ്ഞിട്ടില്ല,
അടുത്തിടെ, തലസ്ഥാനമായ പട്‌നയിലെ പോലീസ് വ്യാജ മദ്യം നിർമ്മിക്കുന്ന ഒരു ഫാക്ടറി കണ്ടെത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യപാനം മൂലമുള്ള മരണങ്ങളിൽ സർക്കാർ നിരന്തരം നാണംകെടുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. മദ്യത്തിൻ്റെ കാര്യത്തിൽ പോലീസും സർക്കാരും കർശന നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും, അന്യസംസ്ഥാനങ്ങളിൽ നിന്ന് ബീഹാറിലേക്ക് മദ്യം എത്തിക്കാൻ മദ്യമാഫിയ പുതിയ രീതികൾ അവലംബിക്കുകയും വിഷം കലർന്ന മദ്യം കുടിച്ച് പലരുടെയും ജീവൻ പൊലിയുകയും ചെയ്യുന്നു.
പട്‌ന സിറ്റിയിലെ മൽസലാമി പോലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് നന്ദ് ഗോല പ്രദേശത്ത് അമ്മാവൻ്റെയും മരുമകൻ്റെയും സംശയാസ്പദമായ മരണത്തിനു പിന്നിലും വിഷമദ്യം കഴിച്ചതാണെന്നാണ് റിപ്പോർട്ട്. ബർഹ് സ്വദേശികളായ 25 കാരനായ രവി ദാസ്, 19 കാരനായ സോണാൽ ദാസ് എന്നിവരാണ് മരിച്ചത്. ഇരുവരും മൽസലാമി പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നു. രാത്രി അത്താഴം കഴിച്ച് ഉറങ്ങിയ ഇരുവരെയും പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി മാറ്റി.