കണ്ണൂർ: തലശ്ശേരി ഉസ്സൻമെട്ടയിലെ സി.പി.എം. പ്രവർത്തകൻ യു.കെ. സലിമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് എസ്.ഡി.പി.ഐ. പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലൈ 23-നായിരുന്നു സലിം കൊല്ലപ്പെട്ടത്.(UK Saleem murder case, Court acquits 6 accused SDPI activists)
2008 ജൂലൈ 23-ന് രാത്രി 8.30 ഓടെയാണ് ഉസ്സൻമെട്ടയിലെ സലിം കുത്തേറ്റ് മരിച്ചത്. ഡി.വൈ.എഫ്.ഐ. പോസ്റ്ററിന് മുകളിൽ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പോലീസ് കേസ്.
വിചാരണ വേളയിൽ സലിമിന്റെ പിതാവ് കോടതിയിൽ നൽകിയ മൊഴി കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു. തന്റെ മകന്റെ കൊലപാതകത്തിന് 2006-ലെ വിവാദമായ ഫസൽ വധക്കേസുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സലിമിന്റെ സുഹൃത്ത് ട്രെയിൻ തട്ടി മരിച്ചതും കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

