ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
Published on

ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അൻഷിഫ്(22 വയസ്), മലപ്പുറം കാളികാവ് സ്വദേശി റിഷാൽ ബാബു.എം(22 വയസ്) എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടി എക്‌സൈസ് റേഞ്ച് സംഘവും ബാവലി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശശി.കെ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ ജിനോഷ്.പി.ആർ, ചന്ദു.പി.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ.പി.പി, മിഥുൻ, മഹേഷ്‌.കെ.എം, അരുൺ.കെ.സി, സജിലാഷ്.കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com