
ബംഗളുരു : തുമകുരു,: തിപ്റ്റൂർ താലൂക്കിലെ ഹുച്ചനഹട്ടിക്ക് സമീപമുള്ള ഗൊല്ലറഹട്ടിയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ രണ്ട് കുട്ടികളെ വെള്ളിയാഴ്ച യെട്ടിനഹോളെ കനാലിന് സമീപമുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി(Two children found dead). യദുവീർ (8), മനോഹർ (10) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കുഴിയിൽ വീണതാകാമെന്നാണ് നിഗമനം.
വ്യാഴാഴ്ച വൈകുന്നേരം കുട്ടികൾ വീട്ടിൽ നിന്നും കളിക്കാൻ പോയതായും, പിന്നീട് കാണാതാകുകയുമായിരുന്നു എന്നാണ് സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരെ കണ്ട പോലീസ് സൂപ്രണ്ട് അശോക് കെ വിപറഞ്ഞത്. പോലീസ് എത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.