
മലപ്പറം : നിലമ്പൂരിൽ കാട്ടിറച്ചിയും, രണ്ട് നാടൻ തോകുളുംമായി രണ്ട് പേർ വനം വിജിലെൻസിന്റെ പിടിയിൽ. വഴിക്കടവ് മരുത വെണ്ടേക്കും പൊട്ടി സ്വദേശികളായ മൊടക്കൽ ജോൺസൺ (59) മകൻ ജിബിൻ ജോൺ (30) എന്നിവരെയാണ് വീട്ടിൽ നിന്നും പാകം ചെയ്തതതും, പാകം ചെയ്യാത്തതുമായ പന്ത്രണ്ടര കിലോ കാട്ടി റച്ചിയുമായി നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫിസർ വിജേഷ് കുമാറും സംഘവും പിടികൂടിയത് .
കാട്ടുപന്നി. മലമാൻ. വെള്ള കുരങ്ങ് എന്നിവയുടെ ഇറച്ചിയാണ് കൈവശമുള്ളതെന്ന് ഇവർ സമ്മതിച്ചു. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും സേർച്ച് ലൈറ്റുകളും. ഇറച്ചി പാകപ്പെടുത്താൻ ഉപയോഗിക്കുന്ന കത്തികളും ഇവരിൽ നിന്നും പിടിച്ചെടുത്തിയിട്ടുണ്ട്. ഇറച്ചി പാകം ചെയ്തതും , സൂക്ഷിച്ചതുമായ പാത്രങ്ങളും പിടിച്ചെടുത്തു. ഒരാഴ്ച്ച മുൻപ് ലഭിച്ച ഇറച്ചിയാണെന്ന് പ്രതികൾ മൊഴി നൽകിയതായി വനപാലകർ പറഞ്ഞു.
കോഴിക്കാട് വനം വിജിലെൻസ് ഡി.എഫ്.ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.വിനോദ്.ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.പി.പ്രദീപ് കുമാർ. സി. അനിൽകുമാർ. പി.പി.രതീഷ്. എന്നിവർ പരിശോധനക്ക് നേതൃ തൽകി. അന്വേഷണത്തിനായി പ്രപ്രതികളെയും തൊണ്ടിമുതലും വഴിക്കടവ് റെയ്ഞ്ച് ഓഫീസർക്ക് കൈമാറും.