

ന്യൂഡൽഹി : ഡൽഹിയിലെ ഷഹ്ദാരയിലെ ഫാർഷ് ബസാർ ഏരിയയിലുണ്ടായ വെടിവയ്പ്പിൽ (Firing Incident) രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ആകാശ്, റിഷാബ് എന്നിവരാണ് മരിച്ചത്. കൃഷ് എന്ന യുവാവിനാണ് പരിക്കേറ്റത്.രാത്രി 8.30ഓടെ, ഫാർഷ് ബസാർ ഏരിയയിലെ ബിഹാരി കോളനിയിൽ വെടിവയ്പുണ്ടായതായും ചിലർക്ക് പരിക്കേറ്റതായും ഫോൺ കോൽ ലഭിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പ്രശാന്ത് ഗൗതം പറഞ്ഞു.
ആകാശ് (40) അവൻ്റെ അനന്തരവൻ റിഷബ് (16), മകൻ കൃഷ് (10) എന്നിവർക്ക് വെടിയേറ്റതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ 5 റൗണ്ട് വെടിയുതിർത്തതായി പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിസിപി പറഞ്ഞു. വെടിവയ്പ്പിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.