
ചാമരാജനഗർ: വന്യജീവികളുടെ ശരീര ഭാഗങ്ങൾ കച്ചവടം നടത്തിയ രണ്ടുപേരെ കൊല്ലേഗൽ സിഐഡി ഫോറസ്റ്റ് സെൽ അറസ്റ്റ് ചെയ്തു ( Tiger claws ). ഇവരുടെ മോട്ടോർ സൈക്കിളിൽ നിന്ന് നാല് കടുവയുടെ നഖങ്ങളും ഫോറസ്റ്റ് അധികൃതർ പിടിച്ചെടുത്തു. ദൊഡ്ഡ ഹരാവെ ഗ്രാമത്തിലെ നവീൻ കുമാർ, മൈസൂരു ജില്ലയിലെ എച്ച്‌ഡി കോട്ട് താലൂക്കിലെ അലനഹള്ളി സ്വദേശി കുമാർ നായക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും . പ്രതികൾക്ക് പിന്നിൽ മറ്റു സംഘങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.