രണ്ടാം ഭാര്യയെ പ്രീതിപ്പെടുത്താൻ ആദ്യ ഭാര്യയെ തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തി, പെണ്മക്കളെ ഉപേക്ഷിച്ച് മകനെയും രണ്ടാം ഭാര്യയെയും കൊണ്ട് യുവാവ് നാടുവിട്ടു; അന്വേഷണം | Man brutally killed 1st wife in belagavi

ഷാമ-റിയാസ് പത്താൻ
ഷാമ-റിയാസ് പത്താൻ
Published on

ബെൽഗാം: ഭർത്താവ് ഭാര്യയെ തലയിൽ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി (Man brutally killed 1st wife in belagavi). ബെൽഗാം ജില്ലയിലെ സവദത്തി താലൂക്കിലെ ഇഞ്ചൽ ഗ്രാമത്തിലാണ് സംഭവം. ധാർവാഡ് സ്വദേശിയായ ഷാമയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഷിഗ്ഗാവി സ്വദേശി റിയാസ് പത്താനാണ് യുവതിയെ കൊലപ്പെടുത്തിയത്. റിയാസ്, മറ്റൊരു യുവതിയെയും വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം ഉപേക്ഷിക്കണമെന്ന് ആദ്യ ഭാര്യയായ ഷാമ നിർബന്ധിച്ചതാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

ഷാമയും റിയാസ് പത്താനും പത്ത് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളും ഒരു മകനുമടക്കം മൂന്ന് കുട്ടികളുണ്ട്. ബെൽഗാം ജില്ലയിലെ ബൈലഹോംഗല താലൂക്കിലെ ഇഞ്ചൽ ഗ്രാമത്തിൽ ജോലിക്കായി എത്തിയതായിരുന്നു ദമ്പതികൾ. റോഡരികിൽ വാച്ചും കണ്ണടയും വിറ്റാണ് റിയാസ് ഉപജീവനം നടത്തിയിരുന്നത്. എന്നാൽ ഒന്നര വർഷം മുമ്പ് ഫർസാനയെന്ന യുവതിയെ റിയാസ് രഹസ്യമായി വിവാഹം കഴിച്ചു. ഇതറിഞ്ഞ ഷാമ ഈ ബന്ധത്തെ എതിർക്കുകയും, തുടർന്ന് ഇരുവരും തമ്മിൽ ഇക്കാര്യത്തെ ചൊല്ലി നിരന്തരം വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെ, ഷാമയെ ഉപേക്ഷിക്കണമെന്ന് ഫർസാന നിരന്തരം റിയാസിനെ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് റിയാസ് ഇന്നലെ രാത്രി ഷാമയുടെ വീട്ടിലെത്തി, ഉറങ്ങുന്നതിനിടെ ഷാമയെ തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിലുണ്ടായിരുന്ന മകനെയും കൂട്ടി ഫർസാനയുടെ വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് ദമ്പതികൾ നഗരം വിടുകയുമായിരുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com