
ഹ്രസ്വ ചിത്ര സംവിധായകൻ വിനീത്, രണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവരുൾപ്പെടെ അഞ്ചുപേർക്കെതിരെ ട്രാൻസ്ജെൻഡറിന്റെ ബലാത്സംഗ പരാതി നൽകി. സിനിമയിലെ മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആണ് പരാതി നൽകിയത്. സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ എത്തിയ ഇവർ തന്നെ വീട്ടിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നതെന്നാണ് പരാതിയിലുള്ളത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോർട്ട് ഫിലിം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.