
തമിഴ്‌നാട്ടിലെ പല്ലടത്തിന് സമീപം ഒരേ കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റ് മരിച്ചു.തിരുപ്പൂർ ജില്ല പല്ലടം അവിനാസിപാളയം വാലുപ്പുറമ്മൻ ക്ഷേത്രത്തിന് സമീപം (Hacked to death), കർഷക ദമ്പതികളായ ദൈവശികാമണിയും അമലതയും മകൻ സെന്തിൽ കുമാറുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് മൂന്നുപേരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇത് കണ്ട സമീപവാസികൾ അവിനാസിപാളയം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.