
ചെന്നൈ: തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം.തേനി പെരിയകുളത്താണ് അപകടമുണ്ടായത് (Bus-car collision inTamil Nadu). കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഒരാൾ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാലുപേരാണ് അപകടസമയം കാറിൽ ഉണ്ടായിരുന്നത്.മലയാളികൾ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിന് ശേഷം രണ്ട് വാഹനങ്ങളും മറിഞ്ഞതായും റിപ്പോർട്ടുണ്ട്.