എന്നും വീട്ടിലെത്തുന്നത് മദ്യലഹരിയിൽ , കുട്ടികളെ അടക്കം ക്രൂരമായി മർദിക്കും; ഭർത്താവിന്റെ ആക്രമണത്തിൽ മനം മടുത്ത യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

എന്നും വീട്ടിലെത്തുന്നത് മദ്യലഹരിയിൽ , കുട്ടികളെ അടക്കം ക്രൂരമായി മർദിക്കും; ഭർത്താവിന്റെ ആക്രമണത്തിൽ മനം മടുത്ത യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
Published on

ഡെസ്ക്: മദ്യപാനിയായ ഭർത്താവിൽ നിന്നുണ്ടായ നിരന്തര പീഡനത്തിൽ മനംനൊന്ത യുവതി മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി.ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ കോട്വാലി ഗ്രാമത്തിലെ ഭദോഹി ഗ്രാമത്തിൽ , ഡിസംബർ 21നാണ് ഹൃദയഭേദകമായ സംഭവം നടന്നത്. രാവിലെ പതിവായി എഴുന്നേൽക്കുന്ന സമയം കഴിഞ്ഞിട്ടും മുറിക്ക് പുറത്ത് കാണാതെ വന്നതോടെ യുവതിയുടെ അമ്മായിഅമ്മ നടത്തിയ തിരച്ചിലിലാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം , സംഭവം അറിഞ്ഞയുടൻ മദ്യലഹരിയിലായിരുന്ന ഭർത്താവ് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.മൂന്നു കുട്ടികളെയും കെട്ടി തൂക്കി കൊലപ്പെടുത്തിയ ശേഷമായിരുന്നു യുവതി ജീവനൊടുക്കിയത്.

ഒളിവിൽ പോയ ഭർത്താവ് , സന്ദീപ് കുമാറിനായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കടുത്ത മദ്യപാനിയായ ഇയാൾ പലപ്പോഴും മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും കുട്ടികളെയും മർദിക്കാറുണ്ടായിരുന്നു. സംഭവദിവസവും മദ്യലഹരിയിലാണ് ഇയാൾ ഭാര്യയെ മർദിച്ചത്. ഭർത്താവിൻ്റെ പെരുമാറ്റത്തിൽ മനം മടുത്താണ് ഭാര്യ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്നാണ് കുടുംബം പറയുന്നത്.

സംഭവത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങളും ഏറ്റെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com