
ബെംഗളൂരു: ചിക്കബെല്ലാപൂർ താലൂക്കിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Pregnant lady found dead).ഗുന്തപ്പനഹള്ളി ഗ്രാമത്തിന് സമീപം അംബേദ്കർ നഗറിൽ താമസിക്കുന്ന അനുഷ (28)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണപ്പെടുമ്പോൾ എട്ടുമാസം ഗർഭിണിയായിരുന്നു അനുഷ.
എട്ട് വർഷം മുമ്പ് ഹോസ്‌കോട്ട് സ്വദേശിയുമായി വിവാഹിതയായ യുവതിക്ക്ഒരു മകളുണ്ടായിരുന്നു. എന്നാൽ, ഭർത്താവിന് പക്ഷാഘാതം വന്നതിനെ തുടർന്ന് അനുഷ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.
കൂലിപ്പണി ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടെ, അനുഷ ഗുന്തപ്പനഹള്ളി സ്വദേശിയായ പവൻ എന്ന യുവാവുമായി പരിചയപ്പെട്ടു. ഇയാളിൽ നിന്നാണ് അനുഷ ഗർഭം ധരിച്ചതെന്നാണ് റിപ്പോർട്ട്.
ഗർഭിണിയായതോടെ തന്നെ വിവാഹം കഴിക്കാൻ യുവതി പവനിൽ സമ്മർദ്ദം ചെലുത്തി, യുവാവ് അവരുടെ ബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചു. എന്നാൽ ജാതി വ്യത്യാസവും മുൻ വിവാഹവും കാരണം അനുഷയെ സ്വീകരിക്കാൻ പവൻ്റെ വീട്ടുകാർ തയ്യാറായില്ല.
തുടർന്ന് എലിവിഷം കഴിച്ച് ജീവനൊടുക്കാൻ അനുഷ ശ്രമിച്ചിരുന്നു. പിന്നാലെ,ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ഇരുവരും ഒരുമിച്ച് താമസിച്ചു.
സംഭവദിവസം രാത്രി ഇവർ മദ്യം കഴിച്ച് ഗുന്തപ്പനഹള്ളിക്ക് സമീപം മരത്തിൻ്റെ ചുവട്ടിൽ ഉറങ്ങുകയായിരുന്നു പവൻ. പിറ്റേന്ന് രാവിലെയാണ് അനുഷ ആത്മഹത്യ ചെയ്ത വിവരം പവൻ പോലീസിനെ അറിയിച്ചത്. കൂടുതൽ അന്വേഷണത്തിനായി പവനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.