
മുംഗർ: ബീഹാറിലെ മുൻഗറിൽ നിന്നും ഞെട്ടിക്കുന്ന ഒരുവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നവജാത ശിശുവിനെ ആശുപത്രിയിലെ അഴുക്കുചാലിലേക്ക് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. (Bihar Crime News) അഴുക്കുചാലിൽ നിന്നും നവജാത ശിശുവിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് ആശുപത്രിയിലെ നഴ്‌സുമാർ നടത്തിയ തിരച്ചിലിൽ ആണ് കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രി അധികൃതർ പെൺകുട്ടിയെ മുൻഗറിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കൈമാറി. ഈ സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സബ്ഡിവിഷൻ ആശുപത്രിയുടെ പുതുതായി നിർമിച്ച കെട്ടിടത്തിന് മുന്നിലെ ഓടയിലാണ് 8 ദിവസം പ്രായമായ മകളെ മാതാവ് ഒഴുക്കി വിടാൻ ശ്രമിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.