

സമസ്തിപൂർ: ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ ബാരക്കിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈശാലി ജില്ലയിൽ താമസിക്കുന്ന ചാന്ദനി കുമാരിയാണ് മരിച്ചത്. മുസ്രിഘരാരി പോലീസ് സ്റ്റേഷൻ്റെ രണ്ടാം നിലയിലെ ബാരക്കിലാണ് ചാന്ദനി കുമാരി താമസിച്ചിരുന്നത്. മറ്റൊരു വനിതാ കോൺസ്റ്റബിൾ കുളിമുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടിയിരിക്കുന്നത് കണ്ടു. പിന്നീട് മറ്റ് കോൺസ്റ്റബിൾമാരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ സഞ്ജയ് കുമാർ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ ബാരക്കിൽ നിന്ന് ഒരു മൊബൈൽ ഫോണും ഡയറിയും പോലീസ് കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് എസ്.ഡി.പി.ഒ.